ചെന്നൈയിൽ പൊലീസ് ഗുണ്ടകളെ വെടിവെച്ചു കൊന്നതായി റിപ്പോർട്ട് ചെന്നൈ സ്വദേശികളായ വിനോദ്, രമേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും നിരവധി കേസുകളിലെ പ്രതികളാണ് എന്നാണ് പുറത്തു വരുന്ന വിവരം.
വാഹനപരിശോധനയ്ക്കിടെ സംഘം കത്തികൊണ്ട് പൊലീസിനെ ആക്രമിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. അതേസമയം കൊല്ലപ്പെട്ട വിനോദിന് മൂന്ന് കൊലക്കേസുകളിൽ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.
വാഹന പരിശോധനയ്ക്കിടെ അമിതവേഗതയിൽ വന്ന കറുത്ത സ്കോഡ കാർ പോലീസ് ജീപ്പിൽ ഇടിക്കുകയും കാറിൽ നിന്ന് നാല് പേർ ആയുധങ്ങളുമായി ഇറങ്ങി പോലീസുകാരെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇവർ പൊലീസിനെ അക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് പോലീസ് ഇൻസ്പെക്ടർ വെടിയുതിർത്തത്. രണ്ട് പേർ കൊല്ലപ്പെടുകയും രണ്ടുപേർ ആയുധങ്ങളുമായി ഓടി രക്ഷപ്പെടും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക