ആലപ്പുഴയിൽ തോട്ടപ്പള്ളി പാലത്തിൽ നിന്നും കനാലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ മണപ്പള്ളി കാവുംപുറത്ത് അഖിലാണ്(30) പാലത്തിൽ നിന്നും കനാലിലേക്ക് ചാടിയത്.
തീരദേശ പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് അഖിലിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് പിതാവിന് ഒപ്പം പോകുമ്പോഴാണ് കാറിന്റെ ഡോർ തുറന്ന് അഖിൽ കനാലിലേക്ക് ചാടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക