അമേരിക്കൻ ഹാസ്യ താരം പോൾ റൂബൻസ്(70) അന്തരിച്ചു. പി വി ഹെർമൻ എന്ന ഹാസ്യകഥാപാത്രത്തിലൂടെ പ്രശസ്തനായ താരം ക്യാൻസർ ബാധിതനായി ചികിത്സയിൽ കഴിയുകയാണ് അന്ത്യം സംഭവിച്ചത്.
ടിം ബർട്ടൻ 1985 ൽ സംവിധാനം ചെയ്ത പീ -വീസ് അഡ്വഞ്ചർ എന്ന ചലച്ചിത്രത്തിലൂടെ യാണ് പോൾ റൂബൻസ് പ്രശസ്തനായത്. പിന്നീട് പീവിസ് അഡ്വഞ്ചർ എന്ന ചലച്ചിത്രത്തിലെ കഥാപാത്രത്തെ ടെലിവിഷൻ പരമ്പരയിലൂടെ അവതരിപ്പിച്ചും താരം ശ്രദ്ധ നേടി.
ഫ്ലോറിഡയിലെ സിനിമ തിയേറ്ററിൽ 1991ൽ നഗ്നത പ്രദർശനം നടത്തിയത് കേസായത് അദ്ദേഹത്തിന്റെ കരിയറിനെ തന്നെ വലിയ രീതിയിൽ ബാധിച്ചു. പിന്നീട് ചെറിയ വേഷങ്ങളിൽ ഒതുങ്ങിയ താരം 2016ൽ പീ വീസ് ബിഗ് ഹോളിഡേ എന്ന ചിത്രത്തിലൂടെ നെറ്റ്ഫ്ലിക്സിൽ വീണ്ടും ശ്രദ്ധിക്കപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക