നമ്മുടെ ഭക്ഷണശീലത്തിൻറെ ഒഴിവാക്കാനാവാത്ത ഭാഗമാണ് മത്സ്യം. പക്ഷേ, മത്സ്യം കഴിക്കുന്നതിന്റെ ആരോഗ്യഗുണങ്ങൾ ഏതൊക്കെയാണെന്ന് കൂടുതൽ ആളുകൾക്കും അറിയില്ല. ധാരാളം പോഷകങ്ങൾ മത്സ്യത്തിൽ അടങ്ങിയിട്ടുണ്ട്.
ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും മത്സ്യത്തിൻറെ ഉപയോഗത്തിലൂടെ സാധിയ്ക്കും. കുട്ടികൾക്ക് മത്സ്യം നൽകുന്നതിലൂടെ ശാരീരിക വളർച്ചയെ ത്വരിതപ്പെടുത്തുകയും ബുദ്ധിവികാസത്തിനും സഹായിക്കുന്നു. വിറ്റാമിൻ ഡി ധാരാളം ഉള്ള ഒരു ഭക്ഷ്യ വസ്തുവാണ് മത്സ്യം.
മാനസിക നിലയെ ഉത്തേജിപ്പിക്കുന്നതിന് മത്സ്യത്തിൻറെ ഉപയോഗം സഹായിക്കും. ഡിപ്രഷനിൽ നിന്ന് മോചനം ലഭിക്കാനും മത്സ്യം കഴിയ്ക്കുന്നത് നല്ലതാണ്. കാഴ്ച പ്രശ്നങ്ങൾ ഒരു പരിധി വരെ ചെറുക്കൻ മത്സ്യത്തിന് കഴിയും. സുഖകരമായ ഉറക്കം ലഭിയ്ക്കുന്നതിനും മത്സ്യം കഴിയ്ക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക