മരണാനന്തര ബഹുമതിയായി ഡോ. വന്ദനദാസിന് എംബിബിഎസ് ബിരുദം സമ്മാനിച്ചു. തൃശ്ശൂരിൽ നടന്ന ആരോഗ്യ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ വന്ദനയുടെ മാതാപിതാക്കൾ ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് സർട്ടിഫിക്കറ്റ് കൈമാറിയത്.
വികാരനിർഭരമായ രംഗങ്ങൾക്കാണ് തൃശ്ശൂർ മെഡിക്കൽ കോളേജ് അലൂമിനി അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ആരോഗ്യ സർവകലാശാലയുടെ ബിരുദ ദാന ചടങ്ങ് വേദിയായത്. ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങവേ വിതുമ്പിയ വന്ദനയുടെ മാതാപിതാക്കളെ ഗവർണർ ആശ്വസിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക