പ്രശസ്ത ബോളിവുഡ് കലാസംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായിയെ മരിച്ച നിലയിൽ കണ്ടെത്തി.58 വയസ്സായിരുന്നു. നാലുതവണ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ റൈഗാര്ഡ് ജില്ലയിലുള്ള സ്വന്തം സ്റ്റുഡിയോയിൽ ആണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. 20 വർഷത്തിലേറെ കലാരംഗത്ത് നിറഞ്ഞുനിന്ന നിതിൻ ദേശായിയെ 2016 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. മൂന്ന് തവണ ഫിലിം ഫെയർ അവാർഡുകളും ലഭിച്ചിട്ടുണ്ട്.
സഞ്ജയ് ലീല ബൻസാലി, അശുതോഷ് ഗോവാരിക്കർ, വിധു വിനോദ് ചോപ്ര, രാജകുമാർ ഹിരാനി തുടങ്ങി പ്രശസ്തരായ പ്രമുഖ ചലച്ചിത്രകാരന്മാർക്കൊപ്പവും ദേശായി പ്രവർത്തിച്ചിട്ടുണ്ട്. 1965 ജനുവരി 25ന് മഹാരാഷ്ട്രയിലെ ദാപോലിൽ ജനിച്ച ദേശായി 1987ൽ ‘തമാസ്’ എന്ന ടെലിവിഷൻ ചിത്രത്തിന്റെ അസിസ്റ്റന്റ് കലാ സംവിധായകനാണ് തുടക്കം കുറിച്ചത്.
ഹം ദിൽക്കേ ചുക്കേ സനം എന്ന ചിത്രത്തിലൂടെ 1999 ൽ ബോളിവുഡിൽ എത്തി. ദേവദാസ്, ജോധ അക്ബർ, ലഗാൻ, വൺസ് അപ്പ് ഓൺ എ ടൈം ഇൻ മുംബൈ, ബാജിറാവു മസ്താനി എന്നീ പ്രശസ്ത സിനിമകളുടെ കലാസംവിധായകനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക