സംസ്ഥാനത്ത് 32,42,227 നിയമലംഘനങ്ങൾ എ ഐ ക്യാമറകൾ വഴി കണ്ടെത്തിയെന്ന് മന്ത്രി ആന്റണി രാജു. എംഎൽഎമാരുടെ 19 വാഹനങ്ങളും എം പി മാരുടെ 10 വാഹനങ്ങളും എ ഐ ക്യാമറയിൽ കുടുങ്ങി. എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകടത്തിൽ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു
2022 ജൂലൈയിൽ അപകടങ്ങളിൽ പരുക്കേറ്റവരുടെ എണ്ണം 3,992 ആയിരുന്നു. 2023 ജൂലൈയിൽ വാഹനാപകടത്തിൽ പരുക്കേറ്റവരുടെ എണ്ണം 3316 ആയി കുറഞ്ഞു.15,83,367 നിയമലംഘനങ്ങൾക്ക് നടപടിയെടുത്തു. 3,82,580 നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ ചലാൻ നൽകി. 25 കോടി 81 ലക്ഷം രൂപ ഇ ചലാൻ വഴി കിട്ടിയെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക