നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പോയ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയതായി റിപ്പോർട്ട്. വിമാനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത് എന്നാണ് പുറത്തു വരുന്ന വിവരം.
രാത്രി 10.30 ന് പുറപ്പെട്ട വിമാനം 11.30 ഓടെയാണ് ഇറക്കിയത്. വിമാനത്തിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരനാണ് പുക കണ്ടതായി ജീവനക്കാരെ അറിയിച്ചത്. അര മണിക്കൂറോളം പറന്ന ശേഷമായിരുന്നു പുക കണ്ടെത്തിയത്. ഈ വിമാനത്തിലുണ്ടായിരുന്ന 170 -ഓളം യാത്രക്കാരെ ദുബൈയിൽ നിന്നു വന്ന മറ്റൊരു വിമാനത്തിൽ കയറ്റി വിട്ടു.
കഴിഞ്ഞ ദിവസം കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനം തകരാറിനെ തുടർന്ന് തിരിച്ചിറക്കിയ വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. മസ്കറ്റിലേക്ക് പറന്ന ഒമാൻ എയർവേയ്സ് വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക