ലുക്മാനും ശ്രീനാഥ് ഭാസിയും എത്തുന്ന കോമഡി ചിത്രം ‘കൊറോണ ധവാനി’ലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. പെങ്ങളുടെ കല്യാണം നടത്താനായുള്ള നായകന്റെ ഓട്ടവും നാട്ടിന്‍പുറത്തെ കല്യാണ ഒരുക്കങ്ങളുമൊക്കെയാണ് ഗാനത്തിൽ. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് റിജോ ജോസഫ് സംഗീതം നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് അരുണ്‍ അശോകും നീലിമ പി.ആറും ചേര്‍ന്നാണ്.
നവാഗതനായ സി.സി സംവിധാനം ചെയ്തിരിക്കുന്ന കൊറോണ ധവാന് ജെയിംസ് ആൻഡ് ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ഒരു മുഴു നീള കോമഡി എന്റര്‍ടെയ്നറായ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്.
ലുക്മാന്, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്മജന് ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക