കോഴിക്കോട് പേരാമ്പ്രയിൽ ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവറും ഒരു കുട്ടിയുമടക്കം നാലുപേർക്ക് പരിക്കേറ്റു. കൈതക്കൽ ഭാഗത്തുനിന്ന് പേരാമ്പ്ര ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിക്കുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെ നടന്ന സംഭവത്തിൽ യാത്രക്കാരായ രണ്ട് സ്ത്രീകൾക്കും ഒരു കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും പകരുകയും കാറിന്റെ മുൻഭാഗത്തിന് കേടുപാട് സംഭവിക്കുകയും ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക