ലാൽ, ശ്രീനാഥ് ഭാസി, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കം കുറിച്ചു. നവാഗത സംവിധായകനായ ജോ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊച്ചിയിൽ ബുധനാഴ്ച ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം ലാൽ നിർവഹിച്ചു.
ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്. നിരവധി പ്രത്യേകതകൾ ഉള്ള ചിത്രമാണിത്. ശ്രീനാഥ് ഭാസിയുടെഅൻപതാമത്തെ ചിത്രവും നടി വാണി വിശ്വനാഥ് നീണ്ട പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയരംഗത്തെത്തുന്ന ചിത്രവുമാണിത്.
രവീണ രവിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇവരെ കൂടാതെ ടി ജി രവി, രാജേഷ് ശർമ, ബോബൻ സാമുവൽ, സാബു ആമി, ജിലു ജോസഫ്, അഭിരാം, ആന്റണി ഏലൂർ, അബിൻ ബിനു, എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സാഗർ ആണ്. ഹരിനാരായണന്റെ വരികൾക്ക് വരുൺ ഉണ്ണി സംഗീതം നൽകിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക