നമ്മളിൽ പലരും കഴിക്കുന്ന ഒന്നാണ് ഈന്തപ്പഴം. എന്നാൽ നാം വിചാരിക്കുന്നതുപോലെ ഈന്തപ്പഴം അത്ര നിസ്സാരനല്ല. ഒരുപാട് ആരോഗ്യഗുണങ്ങൾ ഇതിലുണ്ട്. രക്തസമ്മര്‍ദം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ ഈന്തപ്പഴത്തിന് കഴിയും.
വൈറ്റമിന്‍ എ, അയണ്‍, കാല്‍സ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. രാവിലെ പ്രഭാത ഭക്ഷണത്തിനു മുന്‍പായി മൂന്നു ഈന്തപ്പഴം കഴിക്കുക. ഇതിനു തൊട്ടു പുറകെ ഒരു ഗ്ലാസ് ചൂടുവെള്ളവും കുടിക്കണം. ബിപി പ്രകൃതിദത്തമായി കുറയാന്‍ ഇതിലൂടെ സഹായിക്കും.
ബിപിയ്ക്കു പുറമെ മലബന്ധം, കാഴ്ചക്കുറവ്, കോശനാശം എന്നിവ തടയാന്‍ ഈ രീതിയില്‍ ഈന്തപ്പഴം കഴിക്കുന്നത് ഏറെ ഫലപ്രദമാണ്. ബിപിക്കായി മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും ഈ പ്രകൃതിദത്ത വഴി മരുന്നുകള്‍ക്കൊപ്പം ചെയ്യുന്നതിന് തടസമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക