തിരുവല്ല: പത്തനംതിട്ട പരുമലയില്‍ സ്വകാര്യ ആശുപത്രില്‍ പ്രസവിച്ചുകിടന്ന യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം. നഴ്സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ യുവതിയെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.
കായംകുളം പുല്ലുകുളങ്ങര സ്വദേശിനിയായ 24 വയസ്സുകാരിയെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. നേഴ്സിന്റെ വേഷംധരിച്ച് ആശുപത്രിയില്‍ പ്രവേശിച്ച സ്ത്രീ ഒഴിഞ്ഞ സിറിഞ്ചിലൂടെ യുവതിയുടെ ഞരമ്പില്‍ വായു കുത്തിവെച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. യുവതിയ്ക്ക് ഹൃദയാഘാതമുണ്ടായെങ്കിലും ഇപ്പോള്‍ അപകടനില തരണംചെയ്തതായാണ് വിവരം.
യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കായംകുളം സ്വദേശി പിടിയിലായിട്ടുണ്ട്. കായംകുളം പുല്ലുകുളങ്ങര സ്വദേശിനി അനുഷയാണ് പിടിയിലായത്. ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് പിടിയിലായ സ്ത്രീയെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക