മധുര പ്രിയരായ ആളുകൾക്ക് വളരെ ഇഷ്ടമുള്ള ഒന്നാണ് ലഡു. വളരെ എളുപ്പത്തിൽ എങ്ങനെ ലഡു ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം തന്നെ കുറച്ച് കടലമാവ് എടുത്ത് വെള്ളമൊഴിച്ച് നേർമയായി കലക്കി എടുക്കണം. ഒരു പാത്രത്തിൽ കുറച്ച് നെയ്യ് ഒഴിച്ച് ചൂടാക്കണം. ഇത് നല്ലതുപോലെ ചൂടായി വരുമ്പോൾ ഒരു ഓട്ടയുള്ള കയ്യിലിലൂടെ നമ്മൾ റെഡിയാക്കി വെച്ച മാവ് ഒഴിച്ചു കൊടുക്കണം. ഇത് വെന്തുവരുമ്പോൾ ബൂന്തി റെഡിയായി. ഇത് കോരി മാറ്റി വെക്കാം.
പിന്നീട് മറ്റൊരു പാത്രം അടുപ്പത്തു വെച്ച് അതിലേക്ക് കുറച്ച് പഞ്ചസാര ഇട്ടുകൊടുത്തത്തതിന് ശേഷം കുറച്ച് വെള്ളമൊഴിച്ച് ഇതൊന്ന് പാനിയാക്കി എടുക്കുക. ഇതൊന്ന് തിളച്ചു വരുമ്പോൾ ഇതിലേക്ക് വറുത്ത് മാറ്റിവച്ചിരിക്കുന്ന ബൂന്തി കൂടി ചേർത്തു കൊടുക്കാം. നല്ലൊരു ഫ്ലേവറിനു വേണ്ടി കുറച്ച് ഏലയ്ക്കാപ്പൊടിയും നിറത്തിന് ആവശ്യമുള്ള കളറും ചേർത്തു കൊടുക്കാം. തണുത്തതിനുശേഷം കയ്യിൽ വെച്ച് ലഡുരൂപത്തിൽ ഉരുട്ടി എടുക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക