തിരുവനന്തപുരം: ഇനി മുതൽ സിനിമ നിർമിക്കുന്നവർ ഇ.ഡിയെ ഭയക്കണമെന്ന് സംവിധായകൻ ടി.വി ചന്ദ്രൻ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഭരിക്കുന്ന രാജ്യത്താണ് നാം ജീവിക്കുന്നതെന്നും മുമ്പ് ആരെയും ഭയക്കാതെ ഡോക്യുമെന്ററി ഫിലിം നിർമിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കൈരളി തിയേറ്ററിൽ പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മുമ്പ് ആരെയും ഭയക്കാതെ ഡോക്യുമെന്ററി ഫിലിം നിർമിക്കാമായിരുന്നു. ഗുജറാത്ത് കലാപത്തെ കുറിച്ച് രാകേഷ് ശർമക്ക് ഡോക്യുമെന്ററി നിർമിക്കാനായത് ഇ.ഡി ഭരണം ഇല്ലാത്തത് കൊണ്ടാണ്. എന്നാൽ ഇനി മുതൽ സിനിമ നിർമിക്കുന്നവർ ഇ.ഡിയെ ഭയക്കണം”. ടി.വി ചന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക