കോട്ടയം: താന്നിക്കപ്പടിയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മീനടം പാടത്തുപറമ്പിൽ ചെറിയാന്റെ മകൻ ഷിന്റോ (26) ആണ് മരിച്ചത്.
താന്നിക്കപ്പടിയിലെ പെട്രോൾ പമ്പിനു മുന്നിൽവച്ചാണ് അപകടം സംഭവിച്ചത്. സംഭവം നടന്നയുടനെ നാട്ടുകാർ യുവാവിനെ ബസിനടിയിൽനിന്ന് പുറത്തെടുത്ത് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക