മലപ്പുറം: മലപ്പുറത്ത് ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ സർവീസുകൾ മറ്റ് ഓട്ടോ ഡ്രൈവർമാർ തടയുന്നതായി പരാതി. പരിസ്ഥിതി മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയതാണ് ഇലക്ട്രിക് ഓട്ടോറിക്ഷകൾ.
ഏത് ഓട്ടോ സ്റ്റാന്റില്‍ വേണമെങ്കിൽ നിർത്തുകയും ചെയ്യാമെന്നതുൾപ്പെടെ നിരവധി ഇളവുകൾ ഇലക്ട്രിക് ഓട്ടോറിക്ഷകൾ ആര്‍ടിഒ നൽകിയിട്ടുണ്ട്.
പ്രശ്നത്തിൽ മോട്ടോർ വാഹന വകുപ്പും പൊലീസും ഇടപെടണമെന്നാണ് ഇലക്ട്രിക് ഓട്ടോറിക്ഷ തൊഴിലാളികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക