കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ആറുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി പൊലീസ്. പ്രതി കുട്ടിയുമായി പോകുന്നത് കണ്ടവർ ഉൾപ്പെടെ പട്ടികയിൽ ഉൾപ്പെടും. കുട്ടിയുടെ മാതാപിതാക്കളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയും.
ഇന്നലെ കൃത്യം നടത്തിയ സ്ഥലത്ത് പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തിയ പൊലീസ് സർജനെ സംഭവസ്ഥലത്ത് എത്തിച്ചു പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പ്രതി അസഫാക് ആലം ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ പശ്ചാത്തലം കണ്ടെത്താൻ ബിഹാറിലും ഡൽഹിയിലും കേരള പൊലീസും അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക