ആലപ്പുഴ: ജിമ്മിൽ പരിശീലനത്തിന് എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. പ്രതിക്ക് 11 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. ചേര്‍ത്തല പ്രത്യേക അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
ചേര്‍ത്തല കടക്കരപ്പള്ളി പഞ്ചായത്ത് 9-ാം വാര്‍ഡില്‍ ചില്ലത്ത് നിവര്‍ത്ത് വീട്ടില്‍ മനേഷ് മോഹന്‍ദാസ് (30) ആണ് ശിക്ഷിക്കപ്പെട്ടത്. പൊന്നാംവെളിയിലുള്ള ജിംനേഷ്യത്തില്‍ പരിശീലനത്തിന് വന്ന 16കാരിയോട് പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക