തൃശൂര്‍ ചാലക്കുടിയില്‍ നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ടു. കുറ്റിക്കാട് സ്വദേശികളായ രാഹുല്‍ മോഹന്‍ (24), സനന് സോജന്(19) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ചാലക്കുടി ഭാഗത്ത് നിന്ന് അതിരപ്പള്ളി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
തലയ്ക്ക് അടക്കം ഗുരുതര പരിക്കേറ്റ യുവാക്കളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ബൈക്കിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് പറയുന്നത്. പൊലീസ് സംഭവസ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക