മുംബൈയിലും കേരളത്തിലുമുള്ള നഴ്സിങ് റിക്രൂട്ട്മെന്റ് സ്ഥാപനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് . 76 ലക്ഷം രൂപയുടെ നിക്ഷേപം ഉള്‍പ്പെടെ 12 കോടി രൂപ കണ്ടുകെട്ടി.
അമിത തുക വാങ്ങി കുവൈറ്റിലേക്ക് 900 നഴ്സുമാരെ റിക്രൂട്ട് ചെയ്ത സംഭവത്തിലാണ് നടപടി. പി ജെ മാത്യു എന്ന മലയാളിയാണ് ഈ റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ ഉടമസ്ഥന്.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ജോലിക്കാരെ വിദേശത്തേക്ക് റിക്രൂട്ട് ചെയ്യുന്ന മാത്യൂസ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിലാണ് റെയ്ഡ് . സിബിഐ, ഇന്‍കം ടാക്സ് അടക്കമുള്ള അന്വേഷണ ഏജന്‍സികളും സ്ഥാപനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിരുന്നു.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ ഡി കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക