ബിഎംഡബ്ല്യുവിന്റെ അത്യാഡംബര വാഹനം സ്വന്തമാക്കി നടൻ നിവിൻ പോളി. ബിഎംഡബ്ല്യുവിന്റെ സെഡാൻ 740 ഐയുടെ ആദ്യ ഡ്യുവൽ ടോൺ ആണ് കൊച്ചിയിലെ ബി എം ഡബ്ല്യു ഡീലർമാരായ ഇ വി എം ഓട്ടോക്രാഫ്റ്റിൽ നിന്ന് നിവിൻ പോളി സ്വന്തമാക്കിയത്. ഈ വർഷമാദ്യം ഇന്ത്യൻ മാർക്കറ്റിൽ എത്തിയ ബി എം ഡബ്ല്യു 7 സീരീസിൽ ഉൾപ്പെടുന്ന ഈ വാഹനത്തിന് 1.70 കോടി രൂപയോളമാണ് വില വരുന്നത്.
ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘രാമചന്ദ്രബോസ് ആൻഡ് കോ’ എന്ന ചിത്രമാണ് നടന്റെ വരാനിരിക്കുന്ന പുതിയ സിനിമ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയിരുന്നു. പക്കാ സ്റ്റൈലിഷ് ലുക്കിലാണ് നിവിൻ പോളി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക