നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമ്മെ അലട്ടാം. ഇപ്പോള്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനായി ഹൃദ്രോഗ വിദഗ്ധരെ കാണേണ്ട ചില സന്ദര്‍ഭങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ഏതൊക്കെ സന്ദർഭങ്ങളിൽ നിങ്ങള്‍ കാര്‍ഡിയോളജിസ്റ്റിനെ കണ്ടേ മതിയാകൂ എന്നതിനെക്കുറിച്ച് മനസിലാക്കാം.
ഒന്ന്…
ഒരു തരത്തിലുള്ള പ്രശ്നങ്ങളും നേരിട്ടിട്ടില്ലെങ്കില്‍ പോലും കുറഞ്ഞത് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഹൃദയാരോഗ്യം പരിശോധനയിലൂടെ ഉറപ്പുവരുത്തുക. വര്‍ഷത്തില്‍ രണ്ട് തവണയാണെങ്കില്‍ ഏറ്റവും മികച്ചത്. നിങ്ങളുടെ വീട്ടിലോ കുടുംബത്തിലോ ആര്‍ക്കെങ്കിലും ഹൃദയാഘാതമോ ഹൃദയസ്തംഭനമോ മുൻപ് സംഭവിച്ചിട്ടുണ്ടെങ്കിൽ പ്രതിവര്‍ഷമുള്ള ഈ ചെക്കപ്പ് നിര്‍ബന്ധമാണ്.
രണ്ട്…
നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കിലും ഇടവിട്ട് ഹൃദ്രോഗ പരിശോധനകള്‍ നടത്തുന്നത് നല്ലതാണ്. പ്രമേഹമില്ലെങ്കിലും കുടുംബത്തില്‍ പ്രമേഹം പാരമ്പര്യമായി കാണുന്നുവെങ്കിലും ഇടവിട്ട് പരിശോധന നടത്തുക. പ്രമേഹമുണ്ടോ എന്നതും പരിശോധിച്ച് ഉറപ്പ് വരുത്തണം.
മൂന്ന്…
ഇടവിട്ട് ഉണ്ടാകുന്ന നെഞ്ചുവേദന, അതുപോലെ ശ്വാസംമുട്ടല്‍ എന്നിവ അനുഭവപ്പെടുന്നു എങ്കിലും കാര്‍ഡിയോളജിസ്റ്റിനെ നിര്‍ബന്ധമായും കാണണം. കാരണം ഈ രണ്ട് പ്രശ്നങ്ങള്‍ ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിച്ചു എന്നതിന്റെ സൂചനയും ആകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക