ദിലീപ് നായകനായി എത്തിയ റാഫി ചിത്രമാണ് ‘വോയ്സ് ഓഫ് സത്യനാഥൻ’. ഇപ്പോഴിതാ ചിത്രത്തിലെ ‘നീ മായും’ എന്ന വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
‘വോയ്സ് ഓഫ് സത്യനാഥൻ’ പത്ത് കോടിയോളം കളക്ഷൻ നേടിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ഗാനത്തില്‍ ജോജുവിന്റെ രംഗങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഒരു സാധാരണക്കാരന്റെ ജീവിത കഥയാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.
ദിലീപിനും ജോജുവിനും ഒപ്പം അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (‘വിക്രം’ ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ,അംബിക മോഹൻ, എന്നിവരും വേഷമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക