അപകീര്‍ത്തി പരാമര്‍ശക്കേസിലെ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് സ്പീക്കര്‍ ഓം ബിര്‍ളയോട് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി.
രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കുന്നതിന് കാട്ടിയ വേഗത സ്ഥാനം പുനഃസ്ഥാപിക്കുന്നതില്‍ കാട്ടുന്നില്ലെന്നും അധീർ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ശിക്ഷ സ്റ്റേ ചെയ്യുന്നെന്ന് സുപ്രീം കോടതി പറഞ്ഞു. അത് എന്താണ് അര്‍ഥമാക്കുന്നത്? അദ്ദേഹത്തിന് പാര്‍ലമെന്റ് നടപടികളില്‍ ഭാഗഭാക്കാകാനുള്ള അവസരം വീണ്ടും ലഭിക്കുമെന്നാണ് അതിന്റെ അര്‍ഥമെന്നും അധീർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക