തിരുവനന്തപുരം: അമിത് ഷാ മൂന്ന് ദിവസം മണിപ്പൂരിൽ തങ്ങിയിട്ടും കലാപം ഉണ്ടായത് പരാജയം എന്ന് കെ മുരളീധരൻ. ഏക സിവിൽ കോഡ് തടയാനും മണിപ്പൂർ നരഹത്യ തടയാനും ഒരുമിച്ച് നിൽക്കണമെന്നും വോട്ട് കെ മുരളീധരൻ പറഞ്ഞു.
ഏക സിവിൽ കോഡിനെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനസദസിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ. രാഹുൽ ഗാന്ധി സഭയിൽ എത്തുന്നത് ആശ്വാസകരമാണ്. രാഹുലിനെ പുറത്ത് നിർത്തി ഇന്ത്യ ഭരിക്കാമെന്ന മോഹം സുപ്രിം കോടതി ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക