എൻസിപി കേരള ഘടകം ഇടത് മുന്നണിയിൽ തുടരുമെന്ന് വ്യക്തമാക്കി മന്ത്രി എകെ ശശീന്ദ്രൻ രംഗത്ത്. പിളർപ്പ് കേരളത്തെ ബാധിക്കില്ല എന്നും ശരത് പവാർ ബിജെപി മുന്നണിയിലേക്ക് പോകില്ലെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു. ശരത് പവാർ ബിജെപി യിൽ പോയാലും എൻസിപി കേരള ഘടകം ഇടതു മുന്നണിയിൽ ഉറച്ചു നിൽക്കുമെന്നും മന്ത്രി എകെ ശശീന്ദ്രൻ
വ്യക്തമാക്കി.അതേസമയം എൻസിപിയ്ക്കകത്ത് ഇക്കാര്യം എല്ലാ തലത്തിലും ചർച്ച ചെയ്തു എന്നും പ്രവർത്തകരും നേതാക്കളും ഇടതു മുന്നണിയിൽ തന്നെ തുടരുക എന്ന നിലപാടിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അജിത് പവാറും പ്രഫുൽ പാട്ടേലും പോയത് കേരള എൻസിപിയെ ബാധിച്ചിട്ടില്ല എന്നും എകെ ശശീന്ദ്രൻ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക