മുടി കൊഴിച്ചിലിന്റെ കാരണങ്ങൾ പലതാണ്. നിത്യജീവതത്തിൽ നമുക്ക് വരുന്ന തെറ്റുകള്‍ മുതൽ ഗുരുതരമായ മറ്റു പ്രശ്നങ്ങൾ വരെ മുടി കൊഴിച്ചിലിന് വഴിയൊരുക്കുന്നു. നമുക്ക് വരുന്ന തെറ്റുകൾ ഒഴിവാക്കി കൊഴിച്ചിലിനുള്ള സാധ്യതകൾ ഇല്ലാതാക്കുകയും ഒപ്പം മുടിക്ക് മികച്ച പരിചരണം നടത്തുകയുമാണ്. നമ്മുടെ ചെറിയ തെറ്റുകൾ കാരണം പൊട്ടിപ്പോവുകയും കൊഴിയുകയും ചെയ്യുന്ന മുടി പലരും കാര്യമാക്കാറില്ല. എന്നാൽ ഇത് അത്ര നിസ്സാരമല്ല. യാതൊരു ചെലവുകളുമില്ലാതെ മുടി കൊഴിച്ചിൽ തടയാനുള്ള മാർഗങ്ങൾ നോക്കാം.
കിടക്കാന്‍ നേരം ചെയ്യാവുന്ന ഒന്നാണ് അല്പം വൈറ്റമിന്‍ ഇ ഓയില്‍ ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യുകയെന്നത്. ഇതിന്റെ ക്യാപ്സൂളുകള് വാങ്ങാന്‍ ലഭിയ്ക്കും. ഇത് പൊട്ടിച്ച് ശിരോചര്‍മത്തില്‍ പുരട്ടിയാല്‍ മതിയാകും. ഇത് മുടി കൊഴിച്ചില്‍ അകറ്റാന്‍ നല്ലതാണ്. പ്രത്യേകിച്ചും വരണ്ട മുടിയുള്ളവര്‍ക്ക് പരീക്ഷിയ്ക്കാവുന്ന ഒന്നാണിത്. ഇത് മുടി വേരുകള്‍ക്ക് ഈര്‍പ്പം നല്കി മുടിയുടെ വരണ്ട സ്വഭാവം മാറ്റുന്നു.
മുടിയുടെ പരിചരണത്തിന് നിങ്ങൾ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങൾക്കും വലിയ പങ്കുണ്ട്. മുടി പിളരാതിരിക്കാനും മുടി കൊഴിച്ചിൽ തടയാനും കണ്ടീഷനിംഗ് വളരെ അത്യാവശ്യമാണ്
കിടക്കാന്‍ നേരം മുടി ചീകുക. മുടി ചീകുന്നത് തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് മുടി കൊഴിച്ചില്‍ അകറ്റാനും മുടി വളരാനും സഹായിക്കും. കുനിഞ്ഞ് നിന്ന് മുടി കീഴ്പ്പോട്ടിട്ട് ചീകുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. തല കീഴ്പ്പോട്ടിടുമ്പോള്‍ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നു.
മുടി കെട്ടി വയ്ക്കുക, അഴിച്ചിട്ട് കിടക്കാതിരിയ്ക്കുക. മുടി അഴിച്ചിട്ട് കിടക്കുന്നത് മുടി പൊട്ടിപ്പോകാന്‍ ഇടയാകും. ഇത് തലയിണയിലും കിടക്കയിലുമെല്ലാം ഉരഞ്ഞാണ് ഇത് സംഭവിയ്ക്കുക. മാത്രമല്ല, മുടി വരണ്ടു പോകാനും ഇത് കാരണമാകും. മുടി കെട്ടി വച്ച് കിടക്കുക. വല്ലാതെ മുറുകെ കെട്ടി വയ്ക്കരുത്. മുടി വേരുകള്‍ വലിഞ്ഞ് മുറുകുന്നത് മുടി വേരുകളെ ദുര്‍ബലമാക്കുന്നു.
മുടി കൊഴിച്ചിലിൽ ചീപ്പിനും പ്രധാന പങ്കുണ്ട്. കുളി കഴിഞ്ഞതിനു ശേഷം ശരിയായ ചീപ്പ് വേണം ഉപയോഗിക്കാൻ. പല്ലകലം കുറഞ്ഞ ചീപ്പ് ഉപയോഗിക്കുന്നതിനു പകരം പല്ലകലം കൂടിയ ചീപ്പാണ് ഉപയോഗിക്കേണ്ടത്.
ഈറന്‍ മുടിയോടെ കിടക്കാതിരിയ്ക്കുക. മുടി പൊട്ടാനും മുടിയില്‍ താരന് പോലുള്ളവ ഉണ്ടാകാനും ഇത് കാരണമാകുന്നു. കോട്ടന്‍ തലയിണക്കവറുകള്‍ ഉപയോഗിയ്ക്കാതിരിയ്ക്കുക. ഇതില്‍ മുടിയുരഞ്ഞ് പൊട്ടാനുള്ള സാധ്യത ഏറെയാണ്. സില്‍ക്, സാറ്റിന് തലയിണക്കവറുകളാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക