സിജു വിൽസൺ നായകനായി എത്തുന്ന പുതിയ ചിത്രമായ ‘പഞ്ചവത്സര പദ്ധതി’യുടെ പുതിയ പോസ്റ്റർ പുറത്തിറക്കി. നിവിൻ പോളി, വിനീത് ശ്രീനിവാസൻ തുടങ്ങിയവരാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമായ ആകാംക്ഷ നിറയ്ക്കുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ‘കലമ്പാസുരൻ ഒരു മിത്തല്ല’ എന്ന വാചകമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പി.ജി പ്രേംലാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സജീവ് പാഴൂർ തിരക്കഥയെഴുതി കെ.ജി അനിൽ കുമാറാണ് ചിത്രം നിർമ്മിക്കുന്നത് . കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിലാണ് നിർമ്മാണം. ആൽബിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. കുഞ്ഞികൃഷ്ണൻ മാസ്റ്റർ, സുധീഷ്, നിഷാ സാരംഗ്, അന്തരിച്ച നടൻ ഹരീഷ് പേങ്ങൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
കിരൺ ദാസ് ആണ് ചിത്രത്തിന്റെ എഡിറ്റർ. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം നൽകുന്നത്. മേക്കപ്പ്: രഞ്ജിത്ത് മണലിപ്പറമ്പിൽ, സംഘട്ടനം: മാഫിയ ശശി, കോസ്റ്റ്യൂം: വീണ സ്യമന്തക്, പ്രൗഡക്ഷൻ കൺട്രോളർ: ജിനു പി.കെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക