മലപ്പുറം താനൂര്‍ സ്വദേശി താമിർ ജിഫ്രി പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ സത്യം പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സഹോദരന് ഹാരിസ് ജിഫ്രി.
മരണം സംഭവിച്ച് ഇത്ര ദിവസമായിട്ടും കുടുംബത്തിന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലും ലഭിച്ചിട്ടില്ലെന്നും ഹാരിസ് ജിഫ്രി ചാനലിനോട് പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു എന്നും ഹാരിസ് ജിഫ്രി പറഞ്ഞു.
താമിറിന്റെ മരണത്തിലേക്ക് നയിച്ചത് പൊലീസ് മര്‍ദനം തന്നെയാണെന്ന് വിശ്വസിക്കുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മറച്ചുവയ്ക്കുന്നത് ഉള്‍പ്പെടെ അത് കൊണ്ടാണെന്ന് സംശയിക്കുന്നതായും ഹാരിസ് ജിഫ്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക