നന്ദമുരി കല്യാണ്‍ റാമിന്റെ പുതിയ ചിത്രം ‘ഡെവിള്‍’ റിലീസിന് ഒരുങ്ങുന്നു. നവംബര്‍ 24ന് ചിത്രം തിയേറ്ററുകളിലെത്തും. ‘ദി ബ്രിട്ടീഷ് സീക്രെട്ട് ഏജന്റ്’ എന്നാണ് ചിത്തിന്റെ ടാഗ് ലൈന്‍. സംയുക്തയാണ് ചിത്രത്തിലെ നായിക. വിരുപക്ഷ എന്ന ബ്ലോക്ബസ്റ്റര്‍ ഹിറ്റിന് ശേഷം തെലുങ്കില്‍ റിലീസ് ചെയ്യുന്ന സംയുക്തയുടെ ചിത്രമെന്ന സവിശേഷതയുമുണ്ട്.
അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ വൈറലായി മാറിയിരുന്നു. ഒരുപാട് പ്രതീക്ഷകളാണ് ആരാധകര്‍ക്ക് ഗ്ലിംപ്സ് വീഡിയോ സമ്മാനിച്ചത്. ഒരു നിഗൂഢമായ സത്യം പുറത്തുകൊണ്ട് വരുന്ന ബ്രിട്ടീഷ് സീക്രെട്ട് ഏജന്റായാണ് കല്യാണ്‍ റാം ചിത്രത്തില്‍ എത്തുന്നത്.
ഹിന്ദിയിലും റിലീസാകുന്ന ചിത്രത്തിന്റെ ഹിന്ദി ഗ്ലിമ്പ്സ് വീഡിയോയും വൈറലായിരുന്നു. അഭിഷേക് പിക്ചേഴ്സിന്റെ ബാനറില്‍ ദേവാനഷ് നാമ, അഭിഷേക് നാമ എന്നിവര്‍ നിര്‍മിക്കുന്നു.
നവീന്‍ മേദരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ശ്രീകാന്ത് വിസ്സയാണ്. മ്യുസിക്ക് – ഹര്‍ഷവര്‍ഥന്‍ രമേശ്വര്‍, ഛായാഗ്രഹണം – സൗന്ദര് രാജന്, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ഗാന്ധി നടികുടികര്‍, എഡിറ്റര്‍ – തമ്മി രാജു, പി ആര് ഒ – ശബരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക