പാലക്കാട്: വാളയാര്‍ ഡാമില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കോളേജ് വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ ഷണ്മുഖം(18), തിരുപ്പതി(18) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
തമിഴിനാട്ടില്‍ നിന്ന് വാളയാര്‍ ഡാം കാണാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂര്‍ ധനലക്ഷ്മി കോളേജിലെ വിദ്യാര്‍ഥികളാണ് മരിച്ചവര്‍. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.
കാണാതായവര്‍ക്കായി ഫയര്‍ഫോഴ്സിന്റെയും പൊലീസിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക