സംസ്ഥാനത്ത് മൂന്നുദിവസമായി മാറ്റമില്ലാതെ സ്വർണ വില. പവന് 44,120 രൂപയാണ് നിലവിലെ വില. ഗ്രാമിന് 5,515 രൂപയാണ് ഇന്നത്തെ വിപണി വില.
ഓഗസ്റ്റ് മൂന്ന്, നാല് തിയതികളിൽ 43,960 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്ക്.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 78.50 രൂപയാണ് വില. എട്ടു ഗ്രാമിന് 628 രൂപയും 10 ഗ്രാമിന് 785 രൂപയുമാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക