ടുണീഷ്യയിലെ കെർക്കെന്ന ദ്വീപിൽ നിന്ന് ഒരു കുടിയേറ്റക്കാരുമായി യാത്ര തിരിച്ച കപ്പൽ മുങ്ങിയാതായി റിപ്പോർട്ട്. അപകടത്തിൽ നാല് കുടിയേറ്റക്കാർ മരിച്ചതായും 51 പേരെ കാണാതായതായും ജുഡീഷ്യൽ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസി ആയ റോയിട്ടേഴ്സിനോട് പറഞ്ഞു.
കപ്പലിലുണ്ടായിരുന്ന എല്ലാ കുടിയേറ്റക്കാരും സബ്-സഹാറൻ ആഫ്രിക്കയിൽ നിന്നുള്ളവരാണെന്ന് കൂട്ടിച്ചേർത്തു.ഈ വർഷം ജനുവരി ഒന്ന് മുതൽ ജൂലൈ 20 വരെ ടുണീഷ്യൻ തീരത്ത് മുങ്ങിമരിച്ച 901 കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ആഭ്യന്തര മന്ത്രി ജൂലൈയിൽ വ്യക്തമാക്കി.
അതേസമയം സബ്-സഹാറൻ ആഫ്രിക്കയിൽ നിന്ന് ഇറ്റാലിയൻ തീരങ്ങളിലേക്ക് പോകുന്ന കുടിയേറ്റക്കാരുടെ ബോട്ടുകൾ മുങ്ങുന്നത് പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക