തെരുവുനായ ശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കി മന്ത്രി എം ബി രാജേഷ്. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
അക്രമകാരികളായ നായ്കളെ കൊല്ലണമെന്ന നിര്‍ദേശം വന്നിട്ടില്ല എന്നും എബിസി പദ്ധതി ഊര്‍ജിതപ്പെടുത്താന്‍ നടപടി സ്വീകരിക്കും എന്നും കൂടുതല്‍ എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കും എന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര ചട്ടങ്ങള്‍ അങ്ങേയറ്റം അപ്രായോഗികമാണ്. കേന്ദ്ര ചട്ടത്തിലുള്ളത് വിചിത്രമായ കാര്യങ്ങള്‍ വ്യവസ്ഥകളില്‍ ഇളവ് വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി എം ബി രാജേഷ് സഭയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക