കേരള ചലച്ചിത്ര അക്കാദമി അംഗം എൻ.അരുൺ രചനയും സംവിധാനവും നിർവ്വഹിച്ച അവകാശികൾ ആഗസ്റ്റ് പതിനേഴിന് പ്രദർശനത്തിനെത്തും. ഐ സ്ട്രീം ഒടിടി പ്ലാറ്റ്ഫോമിലാണ് അവകാശികൾ പ്രദർശിപ്പിക്കുന്നത്.
സിനിമയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടി.ജി രവിയുടെ ഇരുനൂറ്റി അൻപതാമത് സിനിമയാണ് അവകാശികൾ. ഇർഷാദ്, ബേസിൽ പാമ, ജയരാജ് വാര്യർ , സോഹൻ സീനു ലാൽ, , വിഷ്ണു വിനയ് , എം എ നിഷാദ് , അനൂപ് ചന്ദ്രൻ, പാഷാണം ഷാജി , അഞ്ജു അരവിന്ദ്, കുക്കു പരമേശ്വരൻ, ജോയ് വാൽക്കണ്ണാടി, ബിന്ദു അനീഷ് എന്നിവർക്കൊപ്പം നിരവധി ആസാമി നാടക കലാകാരൻമാരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
റഫീഖ് അഹമ്മദ് , പാർവതി ചന്ദ്രൻ . എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് മിനീഷ് തമ്പാനാണ്. വിനു പട്ടാട്ട് , ആയില്യൻ കരുണാകരൻ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ് അഖിൽ എ ആർ ഉം ആർഎൽവി അജയ് കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക