ദിവസവും ഏതെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. നമ്മുടെ ആവശ്യാനുസരണം വ്യായാമത്തിന്റെ സമയദൈര്‍ഘ്യം തീരുമാനിക്കാം. ഫിറ്റ്നെസ് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ അരമണിക്കൂര്‍ വച്ച് ആഴ്ചയില്‍ അഞ്ചു ദിവസം വ്യായാമം ചെയ്തിരിക്കണം.
അമിതഭാരം കുറയ്ക്കേണ്ടവര് അല്പ സമയം കൂടി കഷ്ടപ്പെടണം. അവര്‍ ആഴ്ചയില്‍ അഞ്ച് ആറു ദിവസം ഒരു മണിക്കൂര്‍ വച്ച് വ്യായാമം ചെയ്യുന്നതാണ് നല്ലത്. ബിപി, കൊളസ്ട്രോള്‍ തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ കുറയ്ക്കാന്‍ ആഴ്ചയില്‍ നാലു ദിവസം നാല്പതു മിനിറ്റ് വീതം വ്യായാമം മതിയാകും. ഇത്തരം അസുഖമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശം അനുസരിച്ചു മാത്രം അനുയോജ്യമായ വ്യായാമം തിരഞ്ഞെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക