കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍. സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനം പറയുമെന്നും തനിക്ക് ഒന്നും പറയാനില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
അതേസമയം, ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാല്‍ സന്തോഷമെന്ന് ഉമ്മന്‍ചാണ്ടിയുടെ മൂത്ത മകള്‍ മറിയം ഉമ്മന്‍ പറഞ്ഞു. തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും മറിയം വ്യക്തമാക്കി.
സെപ്തംബര്‍ 5നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 8നാണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക