സംസ്ഥാന സർക്കാരിന്റെ 2022 ജനുവരി ഒന്നു മുതൽ 2022 ഡിസംബർ 31 വരെയുള്ള കാലയളവിലെ ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഈ കാലയളവിൽ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം,, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യ സംസ്കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ് ശില്പനിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നേടിയ പ്രവർത്തനം എന്നീ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിച്ചിട്ടുള്ള ആറിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ പേരിൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകൾ, പ്രശസ്തിപത്രങ്ങൾ, കുട്ടിയുടെ പേരിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകത്തിന്റെ പകർപ്പ്, കലാപ്രകടനങ്ങൾ ഉൾക്കൊള്ളുന്ന സിഡി / പെൻഡ്രൈവ്, പത്രക്കുറിപ്പുകൾ എന്നിവ ഉൾപ്പെടുത്തണം. ഇതിനുമുമ്പ് ഉജ്ജ്വല ബാല്യം പുരസ്കാരം ലഭിച്ച കുട്ടികളെയും കേന്ദ്രസർക്കാറിന്റെ ബാൽശക്തി പുരസ്കാരം ലഭിച്ച കുട്ടികളെയും പുരസ്കാരത്തിന് പരിഗണിക്കില്ല.
6-11 വയസ്സ്, 12-18 വയസ്സ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി പരിഗണിച്ചായിരിക്കും പുരസ്കാരം നൽകുക. ഭിന്നശേഷിക്കാരായ കുട്ടികളെ പ്രത്യേക വിഭാഗമായി പരിഗണിച്ച് 6-11,12-18 വയസ്സുവരെ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി തിരിച്ചാണ് അവാർഡ് നൽകുക. അപേക്ഷകൾ സെപ്റ്റംബർ 15നകം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, മൂന്നാം നില, മിനി സിവിൽ സ്റ്റേഷൻ, മഞ്ചേരി 676121 എന്ന വിലാസത്തിൽ ലഭിക്കണം.
25000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്നതാണ് പുരസ്കാരം. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ബന്ധപ്പെടാവുന്ന ഫോൺ നമ്പറുകൾ: 0483 2978888, 9633413868 ഇത് സംബന്ധിച്ച വിശദാംശങ്ങൾ www.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും ലഭ്യമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക