ചന്ദ്രയാൻ മൂന്നിന്റെ രണ്ടാംഘട്ട ഭ്രമണപഥ താഴ്ത്തൽ പ്രക്രിയയും വിജയകരമാണെന്ന് ഐഎസ്ആർഒ അറിയിച്ചു. ആഗസ്റ്റ് 14ന് രാവിലെ 11.30 നും 12.30നും ഇടയിൽ അടുത്ത ഭ്രമണപഥ താഴ്ത്തൽ പ്രക്രിയ നടക്കുമെന്നും ഐഎസ്ആർഒ അറിയിച്ചു. നിലവിൽ ചന്ദ്രനിൽ നിന്ന് 1474 കിലോമീറ്റർ മാത്രം അകലെയാണ് ചന്ദ്രയാൻ 3.
പ്രൊപ്പഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടുത്തുന്നത് ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണ പഥത്തിൽ പ്രവേശിച്ചതിനുശേഷം ആയിരിക്കും. അത് ഈ മാസം 17ന് നടക്കും. ആഗസ്റ്റ് 23ന് വൈകുന്നേരം 5.47ന് ലാൻഡറിന് ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയകരമായി ഞായറാഴ്ച രാത്രി നടത്തിയിരുന്നു. ബംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ് വർക്ക് ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക