സോഷ്യൽ മീഡിയയിൽ വൈറലായി മോളിവുഡ് നടന്മാരുടെ ബാർബി എഡിഷൻ ചിത്രങ്ങൾ. മിഡ് ജേർണി എന്ന എ ഐ യുടെ സഹായത്തോടെ നിർമ്മിച്ച മലയാള ചലച്ചിത്ര നടന്മാരുടെ ബാർബി കെൻ എഡിഷൻ എഐ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്.
ചിത്രങ്ങൾ ജയ് പ്രിന്റ്സ് എന്ന ഇൻസ്റ്റാഗ്രാം ഐഡിയിലൂടെയാണ് പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, ടോവിനോ തോമസ്, ഫഹദ് ഫാസിൽ, പൃഥ്വിരാജ്, നിവിൻ പോളി തുടങ്ങി നിരവധി പേരെയാണ് കെൻ എഡിഷൻ ചിത്രങ്ങളായി അവതരിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക