ചേമ്പും ചേനയും എല്ലാം എല്ലാവർക്കും ഇഷ്ടമാണെങ്കിലും ചൊറിച്ചിലിന്റെ കാര്യം ആലോചിക്കുമ്പോൾ തന്നെ ആരും ചേമ്പും ചേനയും ഒന്നും ഉണ്ടാക്കാൻ മെനക്കെടാറില്ല. ചേമ്പും ചേനയും ഉണ്ടാക്കുമ്പോൾ കൈ ചൊറിയാതിരിക്കാനുള്ള ചില പൊടികൈകളാണ് ഇനി പറയുന്നത്.
ചേമ്പിലും ചേനയിലും എല്ലാം അടങ്ങിയിരിക്കുന്ന ഓക്സലേറ്റ്സ് ആണ് കൈ ചൊറിയുന്നതിന് കാരണമാകുന്നത്. അതിനാൽ അരിയുമ്പോൾ കൈകളിൽ ഗ്ലൗസ് ഉപയോഗിക്കാൻ ശ്രദ്ധിക്കാം. അതുപോലെതന്നെ പച്ചക്കറികൾ അരിഞ്ഞുകഴിഞ്ഞ് സോപ്പും ഇളം ചൂടുവെള്ളവും ഉപയോഗിച്ച് കൈകൾ കഴുകി വൃത്തിയാക്കാം. തണുത്ത വെള്ളവും നല്ല ചൂടുള്ള വെള്ളവും ഉപയോഗിക്കുന്നത് ചൊറിച്ചിൽ വർദ്ധിക്കുന്നതിന് കാരണമാകും.
കുറച്ച് ഓട്സ് എടുത്ത് വെള്ളത്തിൽ കലക്കി പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ചൊറിച്ചിൽ ഉള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനുശേഷം കഴുകി കളയുന്നത് ചൊറിച്ചിൽ അകറ്റാൻ സഹായിക്കും. കുറച്ച് കറ്റാർവാഴ ജെൽ എടുത്തതിനുശേഷം ചൊറിച്ചിൽ ഉള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിച്ച് ഉണങ്ങിയതിനുശേഷം കഴുകി കളയുന്നത് ചൊറിച്ചിൽ അകറ്റാൻ വളരെ ഉത്തമമാണ്. ചൊറിച്ചിൽ ഞാൻ കാരണമാകുന്ന ഓക്സലേറ്റ് പരലുകളെ നിർവീര്യമാക്കാൻ വിനാഗിരിയിലും നാരങ്ങാനീരിലും അടങ്ങിയ അസിഡിക് ഗുണത്തിന് സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക