ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ വൻ കുതിപ്പ്. വേനല്‍ അവധി കഴിഞ്ഞ് പ്രവാസികള്‍ യുഎഇയിലക്ക് മടങ്ങി തുടങ്ങിയതോടെയാണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് വലിയ തോതില്‍ ഉയര്‍ത്തുകയാണ്. ഓഫ് സീസണുമായി താരമത്യം ചെയ്യുമ്പോള്‍ 200 ശതാനത്തോളം വര്‍ധനവാണ് ടിക്കറ്റ് നിരക്കില്‍ രേഖപ്പെടുത്തുന്നത്.
ജൂലൈ പകുതി മുതല്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വിമാന കമ്പനികള്‍ കൂട്ടിയിരുന്നു. ഇതാണ് ഇപ്പോള്‍ യാത്രക്കാര്‍ക്ക് താങ്ങനാകാത്ത നിലയില്‍ എത്തി നില്‍ക്കുന്നത്. ജൂലൈ ആദ്യ വാരം 13,000 മുതല്‍ 22,000 രൂപ വരെയായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോള്‍ 29,000 മുതല്‍ 50,000 രൂപ വരെയായികൂടി. കൊച്ചിയില്‍ നിന്നും ദുബായിലേക്കുളള ടിക്കറ്റിന് ഇപ്പോല്‍ 32,000 രൂപക്ക് മുകളില്‍ നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക