ശ്രീനഗർ: ജമ്മു കാഷ്മീരിൽ മൂന്ന് ലഷ്കർ ഇ തായിബ ഭീകരർ പിടിയിലായി. സെൻട്രൽ കാഷ്മീരിൽനിന്നുമാണ് ഭീകരരെ പിടിച്ചത്. ഇവരുടെ കൈയിൽനിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.
ഖൈസർ അഹമ്മദ് ദാർ, താഹിർ അഹമ്മദ് ദാർ, അഖിബ് റഷീദ് ഗാനി എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
അതേസമയം കാഷ്മീരിലെ പൂഞ്ചിൽ സുരക്ഷ ശക്തമാക്കി. രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക