ഒട്ടുമിക്ക എല്ലാവരെയും അലട്ടുന്ന വലിയൊരു പ്രശ്നമാണ് കുഴിനഖം. നഖത്തിനുണ്ടാകുന്ന നിറവ്യത്യാസവും നഖത്തിന് ചുറ്റുമുള്ള വേദനയുമൊക്കെ കുഴിനഖത്തിന്റെ ആരംഭ ലക്ഷണങ്ങളാണ്. എപ്പോഴും കൈകാലുകളിൽ ഈർപ്പം കാണപ്പെടുന്നവരിലും ഇറുകിയ ഷൂ ധരിക്കുന്നവരിലും ഒക്കെയാണ് സാധാരണയായി കുഴിനഖം കണ്ടുവരാറുള്ളത്. വീട്ടിൽ തന്നെ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് കുഴിനഖത്തെ അകറ്റാൻ സാധിക്കും. ഇത് ഏതൊക്കെയാണ് എന്നും എങ്ങനെയാണ് ഇത് ഉപയോഗിക്കേണ്ടത് എന്നും നമുക്ക് നോക്കാം.
കുറച്ച് ചെറുനാരങ്ങ നീര് എടുത്ത് കുഴിനഖം ഉള്ള ഭാഗത്ത് തേച്ചു കൊടുക്കുന്നത് കുഴിനഖം കുറയ്ക്കുന്നതിന് ഒരു പരിധിവരെ സഹായകരമാണ്. ഇടയ്ക്കിടെ നഖത്തിൽ ചെറുനാരങ്ങാനീര് പുരട്ടുന്നത് നഖത്തിൽ ഉണ്ടാകുന്ന പൂപ്പൽ കുറയ്ക്കുന്നതിന് സഹായിക്കും.
കുഴിനഖം അകറ്റാൻ ഉപയോഗിക്കാവുന്ന മറ്റൊരു ഔഷധമാണ് ഉപ്പ്. കുറച്ച് ഇളം ചൂട് വെള്ളം എടുത്ത് അതിൽ ഹൈഡ്രജൻ പെറോക്സൈഡ് ചേർത്തതിനുശേഷം കുറച്ചുസമയം കാൽ അതിൽ മുക്കി വയ്ക്കണം. കുറച്ച് സമയത്തിന് ശേഷം കാൽ പുറത്തെടുത്ത് കുറച്ച് ഒപ്പുവിതറി കൊടുത്ത് 5 മിനിറ്റ് നേരം വയ്ക്കുക. പിന്നീട് നമ്മൾ എടുത്തുവച്ച വെള്ളത്തിൽ കുറച്ച് ഉപ്പ് ചേർത്തതിനുശേഷം 20 മിനിറ്റോളം കാൽ മുക്കി വയ്ക്കണം. ദിവസവും ഇങ്ങനെ ചെയ്യുന്നത് കുഴിനഖത്ത് നിന്ന് രക്ഷ നേടാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക