സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രം ‘ജയിലർ’ റീലീസായി. പ്രതീക്ഷകൾ എന്തായാലും തെറ്റിക്കാതെയാണ് ചിത്രത്തിൻറെ ആദ്യ ദിനമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇപ്പോഴിതാ ചിത്രത്തിൻറെ ആദ്യ ദിന ബോക്സോഫീസ് കളക്ഷനുകൾ ട്വിറ്ററിൽ പുറത്ത് വിട്ടിട്ടുണ്ട്.
ഫോറം കേരള പങ്ക് വെച്ച കണക്കിൽ ആദ്യ ദിവസം തന്നെ കേരളത്തിലെ ബോക്സോഫീസിൽ നിന്നും 4.5 കോടി രൂപ ശരാശരി കളക്ഷൻ ലഭിച്ചതായാണ് റിപ്പോർട്ട്. ഇത് ദിസത്തെ പൂർണമായ കണക്കല്ല. നൈറ്റ് ഷോകളും പ്രത്യേക ഷോകളും ആദ്യ ദിനം കൂടുതലായിരിക്കും എന്നും റിപ്പോർട്ടുണ്ട്.
അതേസമയം അമേരിക്കൻ ബോക്സോഫീസിൽ നിന്നും ചിത്രം ഇതുവരെ ഏതാണ്ട് 5.8 കോടി നേടിയെന്നാണ് വിവരം. ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ ആണ് കണക്ക് പങ്ക് വെച്ചത്.
ചിത്രത്തിൻറെ ഒടിടി, സാറ്റലൈറ്റ്, ഓവർ സീസ്, പ്രീ-റീലീസ് വിൽപ്പനയിൽ നിന്നായി ഇതുവരെ 123 കോടി നേടിയിട്ടുണ്ട്. ആദ്യ ദിനം 55 കോടിയെങ്കിലും തമിഴ് ബോക്സോഫീസിൽ നിന്ന് ചിത്രം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക