കൊച്ചി: സ്പീക്കർ എ എൻ ഷംസീറിന്റെ മിത്ത് വിവാദത്തിനെതിരെ എൻഎസ്എസ് നടത്തിയ നാമജപയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസിന്റെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചിന്റെതാണ് നടപടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.
നാലാഴ്ചത്തേക്കാണ് ഹൈക്കോടതി കേസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തത്. നാമജപ യാത്ര ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് അസൗകര്യം സൃഷ്ടിച്ചെന്ന പേരിലാണ്, പങ്കെടുത്തവരെ പ്രതിയാക്കി തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക