കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ച് സമസ്ത നേതാവ് എം.പി മുസ്തഫല്‍ ഫൈസി. കോഴിക്കോട് കാരന്തൂരിലെ മര്ക്കസിലെത്തിയായിരുന്നു സമസ്ത മുശാവറ അംഗം കൂടിയായ ഫൈസിയുടെ കൂടിക്കാഴ്ച.
”സുഖം പ്രാപിച്ചു വരുന്ന കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ മർക്കസിൽ സന്ദർശിച്ചു. ത്രിമാന തീർത്ഥം, വേദം യുക്തി വാദം എന്നീ ഗ്രന്ഥങ്ങൾ നൽകി. ഉസ്താദിനും നമുക്കും അല്ലാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ”, കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പങ്കുവച്ച് മുസ്തഫല്‍ ഫൈസി ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക