സാല്‍വദോര്‍: ഡിയോണ്‍ എന്നപേരിലറിയപ്പെടുന്ന ബ്രസീല്‍ ഫുട്ബോള്‍താരം ഹോസെ ആല്‍ഡിയാന്‍ ഒലിവെയ്റ നെറ്റോ കുഴഞ്ഞുവീണ് മരിച്ചു. പരിശീലനം നടത്തുന്നതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ബഹിയ ഡെ ഫെയ്റ എന്ന ഫുട്ബോള്‍ ക്ലബ്ബിന്റെ മുന്നേറ്റ താരമായ ഡിയോണ്‍ ബുധനാഴ്ച്ച ഉച്ചയ്ക്ക് ശേഷം നടന്ന ഫുട്ബോള്‍ പരിശീലനത്തിനിടെയാണ് കുഴഞ്ഞുവീണത്. 2023-ല്‍ ടീമിനായി 23 മത്സരം കളിച്ച താരം അഞ്ച് ഗോളും ഒരു അസിസ്റ്റും നേടി. ശനിയാഴ്ചയാണ് താരം അവസാനമായി ടീമിനായി ബൂട്ടുകെട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക