തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽ ബോർഡിനെ തള്ളി ആരോഗ്യമന്ത്രി. കത്രിക കുടുങ്ങിയത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ സാധിക്കില്ലെന്നുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
നിലവിലുള്ള തെളിവുകൾ വെച്ച് എവിടെ നിന്നാണ് കത്രിക കുടുങ്ങിയതെന്ന് പറയാൻ സാധിക്കില്ല എന്നാണ് ജില്ലാതല മെഡിക്കൽ ബോർഡിൻറെ റിപ്പോർട്ട്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും മെഡിക്കൽ നെഗ്ലിജൻസ് ആരാണ് ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്ജ് നിയമസഭയിൽ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക